ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിയുടെ ഫോം ചോദ്യം ചെയ്ത് താരത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കോലി പതറുന്ന കാഴ്ച അംഗീകരിക്കാന്‍ പറ്റുന്നില്ലെന്ന് രാജ്കുമാര്‍ ശര്‍മ പറഞ്ഞു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ കോലിയുടെ മോശം പ്രകടനമാണ് രാജ്കുമാര്‍ ശര്‍മയുടെ വിമര്‍ശനത്തിനു കാരണം.
ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ക്കെതിരെ കോലി പതറുന്ന കാഴ്ച അവിശ്വസനീയമെന്നാണ് രാജ്കുമാര്‍ ശര്‍മയുടെ പ്രതികരണം. ' കോലി ഔട്ടാകുന്ന രീതി അംഗീകരിക്കാന്‍ പറ്റുന്നില്ല. ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ക്കെതിരെ കോലി ഇങ്ങനെ പതറുന്ന കാഴ്ച അവിശ്വസനീയമാണ്. കുറച്ച് കൂടി ഉദ്ദേശശുദ്ധിയോടെ കോലി ബാറ്റ് ചെയ്യണം. സ്പിന്നിനെ കൂടുതല്‍ ശ്രദ്ധിച്ചു കളിക്കാന്‍ തയ്യാറാകണം,' രാജ്കുമാര്‍ ശര്‍മ പറഞ്ഞു.