രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സ്ഥാനം തെറിക്കും

വെള്ളി, 9 ഡിസം‌ബര്‍ 2022 (09:26 IST)
രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സ്ഥാനം തുലാസില്‍. പരിമിത ഓവര്‍ ഫോര്‍മാറ്റുകളിലെ പരിശീലക സ്ഥാനത്തു നിന്ന് ദ്രാവിഡിനെ നീക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ട്വന്റി 20 ലോകകപ്പിലെ പരാജയം, ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വി എന്നിവയാണ് ദ്രാവിഡിന് തിരിച്ചടിയായത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രം ദ്രാവിഡിനെ പരിശീലകനായി തുടരാന്‍ ബിസിസിഐ അനുവദിച്ചേക്കും. ഉടന്‍ ചേരുന്ന ബിസിസിഐ ഉന്നതതല യോഗത്തില്‍ ദ്രാവിഡിന്റെ ഭാവിയെ കുറിച്ച് ചര്‍ച്ചയാകും. ആശിഷ് നെഹ്‌റ, ഗൗതം ഗംഭീര്‍ എന്നിവരില്‍ ആരെയെങ്കിലും പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍