ധോണിയുടെ രാജി വഴിത്തിരുവില്‍; പുതിയ വെളിപ്പെടുത്തലുമായി പ്രസാദ് രംഗത്ത്
തിങ്കള്‍, 9 ജനുവരി 2017 (17:13 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥാനത്തു നിന്നും ഒഴിയാന്‍ മഹേന്ദ്ര സിംഗ് ധോണിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ്. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും സത്യാവുമല്ല. നായകസ്ഥാനം ഒഴിയാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വ്യക്തിപരമാണെന്നും പ്രസാദ് വ്യക്തമാക്കി.
തികച്ചും സത്യസന്ധനായ മനുഷ്യനായ ധോണിയോട് നായകസ്ഥാനമൊഴിയാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണ്. വിരാട് കോഹ്‌ലിക്ക് മാർഗനിർദ്ദേശങ്ങൾ നല്‍കാൻ അദ്ദേഹത്തിനാകും. ഗുജറാത്തും ജാർഖണ്ഡും തമ്മിൽ നാഗ്‌പൂരില്‍ നടന്ന രഞ്ജി ട്രോഫി മൽസരത്തിനിടെയാണ് നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം ധോണി തന്നെ അറിയിച്ചതെന്നും പ്രസാദ് അറിയിച്ചു.
ഈ മാസം നാലിനാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി അറിയിച്ചത്. ബിസിസിഐയുടെ അതിയായ സമ്മര്‍ദത്തിനടിമപ്പെട്ടാണ് ധോണി നായകസ്ഥാനം ഒഴിഞ്ഞതെന്നാണ് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു.