റാഷിദ് ഖാനെ റിലീസ് ചെയ്‌ത് സൺറൈസേഴ്‌സ്, സൂര്യകുമാറിനെയും പൊള്ളാർഡിനെയും മുംബൈ നിലനിർത്തും

ചൊവ്വ, 30 നവം‌ബര്‍ 2021 (19:57 IST)
ഐപിഎല്ലിലെ അടുത്ത സീസണിൽ ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് മുംബൈ ഇന്ത്യൻസ്. നേരത്തെ നായകൻ രോഹിത് ശർമയേയും ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്രയേയും നിലനിർ‌ത്തിയ മുംബൈ തങ്ങളുടെ നെടു‌ന്തൂണായ വിൻഡീസ് താരം കിറോൺ പൊള്ളാർ‌ഡിനെയും സൂര്യകുമാർ യാദവിനെയും നിലനിർത്തി.
 
അതേസമയം ലേലത്തിൽ ഏറ്റവും അമ്പരപ്പിച്ചത് ഹൈദരാബാദ് സൺ‌റൈസേഴ്‌സാണ്. മെഗാതാരലേലത്തിൽ തങ്ങളുടെ തുറുപ്പ്‌ചീട്ടായ റാഷിദ്‌ ഖാനെ പുറത്തുവിട്ട സൺറൈസേഴ്‌സ് നായകൻ കെയ്‌ൻ വില്യംസണിനെയും യുവതാരങ്ങളായ അബ്‌ദുൾ സമദ് ഉ‌മ്രാൻ മാലിക് എന്നിവരെയുമാണ് നിലനിർത്തിയത്.
 
അതേസമയം ടൂർണമെന്റിൽ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ടീമുകളിൽ ഒന്നായ ബാംഗ്ലൂർ സൂപ്പർ താരം വിരാട് കോലിയേയും ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും ടീമിൽ നിലനിർത്തി. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജടക്കം 3 പേരെയാണ് ആർസി‌ബി നിലനിർത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍