മത്സരശേഷം രൂക്ഷവിമർശനമാണ് പിച്ചിനെതിരെ ഇന്ത്യൻ ടി20 നായകനായ ഹാർദ്ദിക് പാണ്ഡ്യ നടത്തിയത്. ഇത്തരം പിച്ചുകൾ ടി20 മത്സരങ്ങൾക്ക് അനുയോജ്യമല്ലെന്ന് താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്യൂറേറ്റർ സുരേന്ദർ കുമാറിനെ പിരിച്ചുവിട്ടത്. മത്സരത്തിൽ യാതൊരു ആനുകൂല്യവും പിച്ചിൽ നിന്ന് ലഭിച്ചിരുന്നില്ല. ടി20 സ്പെഷ്യലിസ്റ്റായ സൂര്യകുമാർ യാദവ് പോലും പിച്ചിൽ ബാറ്റ് വീശാൻ പ്രയാസപ്പെട്ടിരുന്നു.