15-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജാണ് പന്തെറിയുന്നത്. ബാറ്റ് ചെയ്യുകയായിരുന്ന പന്ത് മിഡ് വിക്കറ്റ് ഫീല്‍ഡറുടെ അടുത്തേക്ക് ഒരു ഷോട്ട് കളിച്ചു. ആദ്യം സിംഗിള്‍ എടുക്കാനായി മറ്റേ എന്‍ഡിലുള്ള രാഹുലിനെ പന്ത് വിളിച്ചു. ക്രീസില്‍ നിന്ന് പന്ത് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍, റണ്‍ഔട്ടിനുള്ള സാധ്യത കണ്ട് പന്ത് ക്രീസിലേക്ക് തന്നെ മടങ്ങി. ഓടിയില്ല. ഈ നേരം കൊണ്ട് രാഹുല്‍ ഓടി പന്തിന്റെ അടുത്തെത്തി. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ പന്ത് കിട്ടിയാല്‍ റണ്‍ഔട്ട് ഉറപ്പ്. താന്‍ ഔട്ടാകുമെന്ന് രാഹുല്‍ ഉറപ്പിച്ചു. എന്നാല്‍, ഫീല്‍ഡര്‍ എറിഞ്ഞുതന്ന പന്ത് കൈപിടിയിലൊതുക്കാന്‍ കേശവ് മഹാരാജിന് സാധിച്ചില്ല. ഇത് കണ്ട രാഹുല്‍ നോണ്‍ സ്‌ട്രൈക് എന്‍ഡിലേക്ക് അതിവേഗം തിരിച്ചെത്തി.