ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ത്രില്ലർ മത്സരത്തിൽ സൂപ്പർ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിലെ അവസാന ഓവറിൽ റിങ്കു സിംഗ് നടത്തിയ അവിശ്വസനീയമായ പ്രകടനമാണ് കൊൽക്കത്തയ്ക് വിജയം സമ്മാനിച്ചത്. 21 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്ന റിങ്കു സിംഗും 40 പന്തിൽ 83 റൺസ് അടിച്ചെടുത്ത ഓൾ റൗണ്ടർ വെങ്കിടേഷ് അയ്യരുമാണ് കൊൽക്കത്തയെ വിജയത്തിലേക്കെത്തിച്ചത്.
ഗുജറാത്ത് പേസറായ യാഷ് ദയാലാണ് മത്സരത്തിലെ അവസാന ഓവർ എറിഞ്ഞത്. മത്സരത്തിലെ സമ്മർദ്ദത്തിൽ ഫുൾടോസ് ബോളുകൾ കൂടി അടങ്ങുന്നതായിരുന്നു യാഷിൻ്റെ അവസാന ഓവർ. തുടർച്ചയായ 5 പന്തുകളിൽ റിങ്കു സിക്സ് സ്വന്തമാക്കിയതോടെ യാധ് ദയാൽ ഹൃദയം തകർന്ന് നിരാശനായി ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു. അവസാനം കൊൽക്കത്തൻ താരങ്ങൾ തന്നെയെത്തി താരത്തെ ആശ്വസിപ്പിച്ചു. പിന്നാലെ താരത്തിൻ്റെ നിരാശയിൽ പങ്കുചേർന്ന് സോഷ്യൽ മീഡിയ പോസ്റ്റുമായി കൊൽക്കത്ത രംഗത്തെത്തി. വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.