കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി സച്ചിന്‍ ബേബി

രേണുക വേണു

വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (09:58 IST)
Sachin Baby

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ചുറി കൊല്ലം സെയ്‌ലേഴ്‌സ് നായകന്‍ സച്ചിന്‍ ബേബിക്ക്. കൊച്ചി ബ്ലൂ ഗൈഗേഴ്‌സിനെതിരായ മത്സരത്തിലാണ് സച്ചിന്‍ സെഞ്ചുറി നേടിയത്. കളിയില്‍ ഏഴ് വിക്കറ്റിനു കൊല്ലം ജയിക്കുകയും ചെയ്തു. 
 
ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്ലം സെയ്‌ലേഴ്‌സ് വിജയം സ്വന്തമാക്കി. സച്ചിന്‍ ബേബി 50 പന്തില്‍ എട്ട് സിക്‌സും അഞ്ച് ഫോറും സഹിതം 105 റണ്‍സ് നേടി പുറത്താകാതെ നിന്നു. സച്ചിന്‍ തന്നെയാണ് കളിയിലെ താരം. 
 
33 പന്തില്‍ മൂന്ന് വീതം സിക്‌സുകളും ഫോറുകളും സഹിതം 50 റണ്‍സ് നേടിയ സിജോമോന്‍ ജോസഫ് ആണ് കൊച്ചി ടൈഗേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍