തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യ സിംബാബ്‌വെ പര്യടനം റദ്ദാക്കി

തിങ്കള്‍, 22 ജൂണ്‍ 2015 (16:28 IST)
അടുത്ത മാസം നടക്കാനിരിക്കേണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി. കളിക്കാര്‍ക്ക്   കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയും മത്സരാധിക്യം മൂലം ടീമിന്റെ പ്രവര്‍ത്തനക്ഷമത ബാധിക്കുന്നതിനാലുമാണ് പരമ്പര റദ്ദാക്കിയതെന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം.അടുത്ത മാസം പത്തിനായിരുന്നു പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. 
 
എന്നാല്‍ ബിസിസിഐയും മൽസരത്തിന്റെ സംപ്രേഷണാവകാശമുള്ള ടെൻ സ്പോർട്സും തമ്മിലുള്ള പ്രശ്നങ്ങളെത്തുടര്‍ന്നാണ് പരമ്പര മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിനെതിരെ പരമ്പരയില്‍ ദയനീയമാ‍യ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയാണ്  പരമ്പര റദ്ദാക്കാന്‍ ബിസിസി  തീരുമാനിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ടീം ഇന്ത്യ തോല്‍ക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക