കാൻപുർ ടെസ്റ്റ്: ഇന്ത്യ തിരിച്ചടിക്കുന്നു; ന്യൂസീലൻഡിന് നാല് വിക്കറ്റ് നഷ്ടമായി

ശനി, 24 സെപ്‌റ്റംബര്‍ 2016 (10:30 IST)
കാന്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഇന്ത്യയുടെ 318 റൺസിനെതിരെ ക്രീസിലെത്തിയ സന്ദർശകർ നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് എന്ന നിലയിലാണ്. 24 റണ്‍സുമായി ലൂക് റോഞ്ചിയും 9 റണ്‍സുമായി മിച്ചല്‍ സാന്റ്നറുമാണ് ക്രീസില്‍. രണ്ടാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിലൂടെയാണ് കെയ്ൻ വില്യംസനും ടോം ലാതവും കളംപിടിച്ചത്. 
 
രണ്ടാം ദിനത്തിൽ മഴമൂലം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റിനു 157 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അശ്വിന് വിക്കറ്റ് സമ്മാനിച്ച് ലാതം മടങ്ങി. 58 റണ്‍സാണ് ലാതം നേടിയത്. 75 റണ്‍സ് നേടിയ കെയ്ൻ വില്യംസനേയും അശ്വിന്‍ മടക്കി. തുടര്‍ന്നെത്തിയ ടൈലര്‍ക്കും അക്കൌണ്ട് തുറക്കാന്‍ സാധിച്ചില്ല. ജഡേജക്ക് വിക്കറ്റ് സമ്മാനിച്ച് ടൈലറും മടങ്ങി.
 

വെബ്ദുനിയ വായിക്കുക