ഇന്ത്യ-അയര്‍ലന്‍ഡ് രണ്ടാം ട്വന്റി 20 ഇന്ന്

ചൊവ്വ, 28 ജൂണ്‍ 2022 (08:53 IST)
ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. പരമ്പരയില്‍ 1-0 ത്തിന് ഇന്ത്യ മുന്നിലാണ്. ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിക്ക് ഡബ്ലിനിലാണ് മത്സരം. പരുക്കിനെ തുടര്‍ന്ന് ഋതുരാജ് ഗെയ്ക്വാദ് ഇന്ന് കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം രാഹുല്‍ ത്രിപതിയോ സഞ്ജു സാംസണോ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും. ഒന്നാം ട്വന്റി 20 യില്‍ നിന്ന് പ്ലേയിങ് ഇലവനില്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍