ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനായുള്ള ആദ്യ മൽസരത്തിൽത്തന്നെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കോഹ്‌ലിയുടെയും (122) കേദാർ യാദവിന്റെയും (120) മികവിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ മൂന്നു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയത്. സ്കോർ: ഇംഗ്ലണ്ട്– 50 ഓവറിൽ ഏഴു വിക്കറ്റിന് 350, ഇന്ത്യ– 48.1 ഓവറിൽ ഏഴു വിക്കറ്റിന് 356. കരിയറിലെ രണ്ടാം സെഞ്ചുറി കുറിച്ച കേദാർ യാദവാണ് മാൻ ഓഫ് ദ് മാച്ച്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. തുടരെ 4 വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്ക് വിരാട് കൊഹ്ലിയുടെയും കേദാര്‍ ജാദവിന്റെയും സെഞ്ചുറികളാണ് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 63ന് നാല് എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന കേദാര്‍ യാദവ്-കോഹ്‍ലി സഖ്യമാണ് കരകയറ്റിയത്. ഒത്തുചേര്‍ന്ന 5ആം വിക്കറ്റ് കൂട്ട്‌കെട്ടില്‍ നേടിയ 200 റണ്‍സാണ് ആഥിതേയര്‍ക്ക് തുണയായത്.
ഇരുവരും പുറത്തായതിനു ശേഷം ക്രീസില്‍ എത്തിയ ഹാര്‍ദിക് പാണ്ഡ്യ (46) കൃത്യതയോടെയാണ് ബാറ്റ് വീശിയത്. ത്ടര്‍ന്നാണ് 11 പന്ത് ബാക്കി നില്‍ക്കെ ജയം ഇന്ത്യയ്ക്കൊപ്പം നിന്നത്. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍ (8), ശിഖര്‍ ധവാന്‍ (1) എന്നിവരും യുവരാജ് സിങ് (15), നായകസ്ഥാനമൊഴിഞ്ഞ എംഎസ് ധോണി (6) രവീന്ദ്ര ജഡേജ (13) എന്നിവരും നിരാശപ്പെടുത്തി. ഏകദിന ചരിത്രത്തിലെ മൂന്നാമത്തെ മികച്ച പിന്തുടര്‍ന്നുള്ള വിജയമാണ് ടീം ഇന്ത്യ പൂനെയില്‍ സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ്, ഇന്ത്യ 350 റണ്‍സിനുമേലുള്ള സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതും.