ഈ മരുന്ന് മതിയാകുമോ ?; ഇന്ത്യയെ തോല്‍പ്പിക്കാനുള്ള തന്ത്രം ലങ്കന്‍ ടീമിന് ഉപദേശിച്ച് മുന്‍ ക്യാപ്‌റ്റന്‍
പാകിസ്ഥാനെ തരിപ്പണമാക്കിയ ഇന്ത്യന്‍ ടീമിനെ നേരിടാനിറങ്ങുന്ന ശ്രീലങ്കയ്‌ക്ക് മുന്‍ ക്യാപ്‌റ്റന്‍ കുമാര്‍ സംഗക്കാരയുടെ ഉപദേശം. ആത്മവിശ്വാസത്തിന്റെ ഉന്നതിയിലുള്ള വിരാട് കോഹ്‌ലിയേയും സംഘത്തിനെയും പരാജയപ്പെടുത്തണമെങ്കില്‍ ധിക്കാരത്തോടെ കളിക്കണമെന്നാണ് സംഗയുടെ നിര്‍ദേശം.
ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് എളുപ്പമായ കാര്യമല്ല. കഴിവും പ്രതിഭയും പുറത്തെടുത്ത് ബ്രാന്‍ഡഡ് ആയ കളിയാണ് ഇന്ത്യക്കെതിരെ പുറത്തെടുക്കേണ്ടത്. അതിന് കഴിഞ്ഞാല്‍ മാത്രമെ ജയിക്കാന്‍ കഴിയുകയുള്ളൂ. എന്റെ വ്യക്തിപരാമായ അഭിപ്രായത്തില്‍ പറഞ്ഞാല്‍ ധിക്കാരത്തോടെ കളിക്കണം. അല്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും സംഗക്കാര പറയുന്നു.
മികച്ച താരവും ക്യാപ്‌റ്റനുമായ ഏഞ്ചലോ മാത്യൂസ് ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്നാല്‍ തിരിച്ചടിയുണ്ടാകും. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ മത്സരത്തില്‍ നമ്മള്‍ പരാജയപ്പെട്ടതിനാല്‍ ഇന്ത്യക്കെതിരായ കളി നിര്‍ണായകമാണെന്നും വെബ്‌സൈറ്റായ ഐസിസി ക്രിക്കറ്റിലെഴുതിയ കോളത്തില്‍ മുന്‍ ലങ്കന്‍ നായകന്‍ വ്യക്തമാക്കുന്നു.