പരിശീലന മത്സരം: ബാറ്റിംഗിലും തിളങ്ങി ഇന്ത്യ

ബുധന്‍, 26 നവം‌ബര്‍ 2014 (10:21 IST)
ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച് ഇന്ത്യന്‍ ബാറ്റിംഗ് നിര.ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഉള്‍പ്പെടെ അഞ്ച് ബാറ്റ്സ്മാന്മാര്‍ അര്‍ധ സെഞ്ചുറി നേടിയതോടെ ഇന്ത്യ എട്ടു വിക്കറ്റിന് 363 റണ്‍സെന്ന നിലയിലെത്തി.

നേരത്തെ ദ്വിദിന മല്‍സരത്തിന്റെ ആദ്യ ദിവസം ക്രിക്കറ്റ് ഒാസ്ട്രേലിയ ഇലവനെ 219 റണ്‍സിനു പുറത്താക്കിയിരുന്നു.ക്യാപ്റ്റന്‍ വിരാട് കോഹ്ലി 60 റണ്‍സ് നേടി. മുരളി വിജയ്(61), ചേതേശ്വര്‍ പൂജാര(55), വൃദ്ധിമാന്‍ സാഹ(56 നോട്ടൌട്ട്), കരണ്‍ ശര്‍മ(55 നോട്ടൌട്ട്) എന്നിവരും ഇന്ത്യന്‍  നിരയില്‍ തിളങ്ങി.  മല്‍സരം സമനിലയിലാണ് കലാശിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക