അഡ്ലെയ്ഡ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 153 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെടുത്തിരുന്നു. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടേയും അര്‍ധ സെഞ്ച്വറി നേടിയ റെയ്‌ന, രഹാനെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
122 പന്തില്‍ 7 സിക്‌സറുകളുടേയും 12 ഫോറുകളുടേയും അകമ്പടിയോടെ 150 റണ്‍സാണ് രോഹിത് ശര്‍മ അടിച്ചെടുത്തത്. 71 പന്ത് നേരിട്ട റെയ്‌ന മൂന്ന് സികസറുകളുടേയും അഞ്ച് ഫോറുകളുടേയും പിന്തുണയോടെ 75 റണ്‍സ് നേടി. 61 പന്ത് നേരിട്ട രഹാനെ 88 റണ്‍സ് നേടി പുറത്താകാതെ നിന്നു. 2 ഫോറും 12 സിക്‌സറുകളും രഹാനെ നേടി. എന്നാല്‍ ധവാന്‍ (4), കോഹ്‌ലി (5), ധോനി (10), എന്നിവര്‍ നിരാശപ്പെടുത്തി. 11 റണ്‍സെടുത്ത ജഡേജ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 60 റണ്‍സ് നേടിയ നവ്റോസ് മാംഗല്‍ മാത്രമാണ് ഭേതപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ഇന്ത്യയ്ക്കു വേണ്ടി മോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.