ഇംഗ്ളീഷ് പരീക്ഷയില്‍ 24 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് ജയം
ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (10:28 IST)
24 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ളീഷ് മണ്ണില്‍ ധോണിപ്പട ഒരു ഏകദിന പരമ്പര സ്വന്തമാക്കി. ടെസ്റ്റ് പരമ്പര അടിയറവുവെച്ചതിന്റെ സകല കേടും തീര്‍ക്കുന്ന കരുത്ത് നിറഞ്ഞ ജയമായിരുന്നു ടീം ഇന്ത്യയുടേത്. ഓള്‍റൗണ്ട് മികവില്‍ ബാറ്റിംഗും ബൌളിംഗും നിലവാരമുയര്‍ന്നപ്പോള്‍ 3-0ത്തിന് ചരിത്ര നേട്ടം നേടാന്‍ ഇന്ത്യക്കായി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ടിനെ നിശ്ചിത 50 ഓവറിൽ 206 റൺസിന് ഇന്ത്യ ഒതുക്കി. മൊയീൻ അലി(67) ജോ റൂട്ടി(44) മോർഗനും(32) മാത്രമാണ് മാന്യമായ പ്രകടനം നടത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റും 117 പന്തും ബാക്കി നിൽക്കെയായിരുന്നു ജയമറിഞ്ഞത്. 106 റൺസെടുത്ത അജിംഗ്യ രഹാനെയും 97 റണ്ണെടുത്ത് പുറത്താകാതെ നിന്ന ശിഖർ ധവനുമാണ് നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. രഹാനെയുടെ കന്നി ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.
ഈ ജയത്തോടെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡ് മഹേന്ദ്ര സിംഗ് ധോണിക്ക് സ്വന്തമായി. 91 ജയങ്ങളുമായി മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ധോണി മറികടന്നത്. അഞ്ചാം ഏകദിനം വെള്ളിയാഴ്ച നടക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.