ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ നാണക്കേടൊഴിവാക്കാന്‍ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകു. ഈ മത്സരം തോറ്റാല്‍, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശിന് സ്വന്തമാകും. ബംഗ്ലാദേശിനെ അവരുടെ നാട്ടില്‍ നേരിടുമ്പോള്‍ മത്സരം അവര്‍ക്ക് അടിയറവ് വയ്ക്കുന്നത് ഇന്ത്യയ്ക്ക് അപമാനമാണ്.
ആദ്യമത്സരത്തില്‍ ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിര്‍ റഹ്മാനുമായി കൂട്ടിയിടിച്ച ക്യാപ്റ്റന്‍ ധോനിക്ക് മാച്ച് ഫീസിന്റെ 75 ശതമാനം പിഴയിട്ടതും ഇന്ത്യക്ക് ക്ഷീണമായി. അരങ്ങേറ്റമത്സരം കളിച്ച മുസ്താഫിറിന്റെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങ്ങിനെ തകര്‍ത്തത്. മുസ്താഫിറിനെ ബോധപൂര്‍വം ഇടിച്ചതാണെന്ന പരാതിയുമുണ്ടായി. മാച്ച് ഫീസിന്റെ 50 ശതമാനം മുസ്താഫിറിനും പിഴയിട്ടു.
കൂടാതെ ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ നാല്‍പ്പത്തി നാലാം ഓവറില്‍ ധോനി കീപ്പറുടെ ഗ്ലൗ ഊരി വിരാട് കോലിക്ക് നല്‍കിയതും വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഇന്ത്യ മത്സരത്തെ വളരെ ലാഘവത്തോടെയാണ് കണ്ടത് എന്നതിന്റെ തെളിവാണിത്. എന്തായാലും രണ്ടാം ഏകദിനം ഇന്ത്യക്ക് ജീവന്മരണപോരാട്ടമാണ്.