കലിയടങ്ങാതെ കോഹ്‌ലി; ഇത്തവണ ചീത്തവിളി കേട്ടത് രോഹിത് - വീഡിയോ കാണാം

വ്യാഴം, 15 ജൂണ്‍ 2017 (20:14 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ ഫൈനലില്‍ ഫീല്‍ഡിംഗില്‍ പിഴവ് വരുത്തിയ സഹതാരം രോഹിത് ശര്‍മ്മയോട് ദേഷ്യപ്പെട്ട് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.

ബംഗ്ലാദേശ് മികച്ച സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്ന തമീം ഇഖ്ബാലിനെ റണ്ണൗട്ട് ആക്കാനുള്ള സുവര്‍ണാവസരമാണ് രോഹിത് ഇല്ലാതാക്കിയത്.

ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ബംഗ്ലാദേശ് താരങ്ങള്‍ സിംഗിളിന് ശ്രമിച്ചപ്പോള്‍ അശ്രദ്ധമായി ഫീല്‍‌ഡ് ചെയ്‌ത രോഹിത് തമീം ഇഖ്ബാലിനെ റണ്ണൗട്ടില്‍ കുടുക്കാനുള്ള അവസരം തുലയ്‌ക്കുകയായിരുന്നു. പന്ത് കൈക്കലാക്കി സ്‌റ്റമ്പ് ലക്ഷ്യമാക്കി രോഹിത് എറിഞ്ഞുവെങ്കിലും ലക്ഷ്യത്തില്‍ കൊണ്ടില്ല.

ഇതോടെയാണ് കോഹ്‌ലിക്ക് ദേഷ്യം വന്നത്. രോഹിത്തിനെ രൂക്ഷമായി നോക്കിയ കോഹ്‌ലി അരിശത്തോടെ എന്തൊക്കെയോ പറയുകയും ചെയ്‌തു. വീഴ്‌ച മനസിലായ രോഹിത് നിരാശയോടെ നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

pic.twitter.com/jt2BBjYoUs

— Ashok Dinda (@lKR1088) 15 June 2017

വെബ്ദുനിയ വായിക്കുക