വിക്കറ്റിന് പിന്നിൽ പന്തിന്റെ ഗുരുതരപിഴവ്, പൂകോവ്‌സ്‌കിയെ കൈവിട്ടത് രണ്ട് തവണ

വ്യാഴം, 7 ജനുവരി 2021 (12:03 IST)
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിന് ശേഷം കളിയിലേക്ക് തിരിച്ചെത്തി ഓസീസ്. മഴ കളി മുടക്കിയ ആദ്യ ദിനത്തിൽ ഒടുവിൽ വിവരം കിട്ടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 106 എന്ന നിലയിലാണ് ഓസീസ്. 62 റൺസെടുത്ത അരങ്ങേറ്റക്കാരൻ വിൽ പുകോവ്‌സ്‌കി‌യുടെയും 5 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറുടെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. പൂകോവ്‌സ്‌കി രണ്ട് അവസരങ്ങൾ നൽകിയെങ്കിലും ഇന്ത്യക്ക് മുതലാക്കാനായില്ല.
 
അതേസമയം ജോ ബേൺസിന് പകരം ടീമിലെത്തിയ ഡേവിഡ് വാർണർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ആറ് റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ ഓസീസ് പിന്നീട് ഒത്തുചേർന്ന പുകോവ്‌സ്‌കി- ലബുഷാനെ സഖ്യത്തിന്റെ മികവിൽ തകർച്ചയിൽ നിന്നും കരകയറുകയായിരുന്നു. തുടക്കക്കാരന്റെ പതർച്ചയില്ലാതെ കളിച്ച 22 കാരനായ പൊകോവ്‌സ്‌കി 110 പന്തിൽ 62 റൺസെടുത്താണ് പുറത്തായത്.
 
പുകോവ്‌സ്കിയെ പുറത്താക്കാനുള്ള 3 അവസരങ്ങളാണ് മത്സരത്തിൽ ഇന്ത്യ നഷ്ടപ്പെടുത്തിയത്. താരം 26ല്‍ നില്‍ക്കെ അശ്വിന്റെ പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് പന്തിന് കൈ പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല.രണ്ട് ഓവറുകള്‍ക്ക് ശേഷം മറ്റൊരു അവസരം കൂടി താരം നിലത്തിട്ടു. ഇത്തവണ മഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു ഇത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍