ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് ടെസ്റ്റ് പരമ്പരയിലെ സമ്പൂർണതോൽവിക്ക് ശേഷം ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ പാകിസ്ഥാന് വൻ തിരിച്ചടി. ഓസീസ് പരമ്പരയിലെ പരാജയത്തിന് ശേഷം നിലവിലെ റാങ്കിങ്ങ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. സമീപ കാലത്ത് പാകിസ്ഥാന് ടെസ്റ്റ് റാങ്കിങ്ങിൽ ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. 80 പോയിന്റുകൾ മാത്രമുള്ള പാകിസ്ഥാൻ നിലവിൽ പട്ടികയിൽ വെസ്റ്റിൻഡീസിനും താഴെ എട്ടാം സ്ഥാനത്താണുള്ളത്.
പാകിസ്താനെതിരായ പരമ്പര വിജയത്തോടെ ഓസീസ് പട്ടികയിൽ അഞ്ചാമതും,ശ്രീലങ്ക,വെസ്റ്റിൻഡീസ്,പാകിസ്ഥാൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകൾ യഥാക്രമം ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലുമാണ്.