സാഹചര്യം മനസ്സിലാക്കി നിങ്ങളുടെ ആയുധം പുറത്തെടുക്കുകയാണ് ബൗളിങ്ങില്‍ ശ്രദ്ധിക്കേണ്ടത്. ഷോര്‍ട്, ലെങ്ത് ബോളുകള്‍ എറിയുകയാണ് എന്റെ കരുത്ത്. ഞാന്‍ അത് ചെയ്തു. ഇതുപോലെ ഒരു ചെയ്‌സിങ്ങില്‍ ഓരോ ഓവറും കൃത്യമായി പ്ലാന്‍ ചെയ്ത് വേണം കളിക്കാന്‍. ഒന്നുകില്‍ പുതിയ ബൗളര്‍, അല്ലെങ്കില്‍ ലെഫ്റ്റ് ആം സ്പിന്നറാണ് അവശേഷിക്കുന്നതെന്ന് അവസാന ഓവറിനു മുന്‍പ് എനിക്ക് മനസ്സിലായി. അവസാന ഓവറില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്, 15 റണ്‍സ് വേണ്ടിയിരുന്നെങ്കില്‍ അതിനനുസരിച്ച് സ്വയം സജ്ജമാകുമായിരുന്നു. അവസാന ഓവര്‍ എറിയാനെത്തുന്ന ബൗളര്‍ക്ക് എന്നേക്കാള്‍ സമ്മര്‍ദ്ദമുണ്ടാകുമെന്ന് അറിയാമായിരുന്നു. എല്ലാ കാര്യങ്ങളെയും ഞാന്‍ വളരെ ലളിതമായി കണ്ടു - ഹാര്‍ദിക്ക് പാണ്ഡ്യ പറഞ്ഞു.