ടെസ്റ്റ് തോല്പിച്ചത് കളിക്കാരോ അതോ കാമുകിമാരും ഭാര്യമാരുമോ
വ്യാഴം, 21 ഓഗസ്റ്റ് 2014 (13:34 IST)
ടെസ്റ്റിലെ ഇന്ത്യയുടെ പരാജയത്തിന് ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും പങ്കുണ്ടോ. ഉണ്ടെന്നാണ് ബി സി സിഐയുടെ പുതിയ നടപടികള്‍ സൂചിപ്പിക്കുന്നത്.ഇംഗ്ലണ്ടിനോട് പരമ്പര 1 - 3 ന് ദയനീയമായി തോറ്റതോടെ ഭാര്യമാരെയും കാമുകിമാരേയും പര്യടനത്തില്‍ കൂടെ കൂട്ടാനുളള അനുവാദം റദ്ദാക്കിയിരിക്കുകയാണ് ബി സി സി ഐ.
വിരാട് കോലിക്ക് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കാമുകി അനുഷ്‌ക ശര്‍മയെ ഒപ്പം കൂട്ടാന്‍ ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ അനുവാദം നല്‍കിയിരുന്നു.സാധാരണയായി ബിസിസിഐ ഭാര്യമാരെ മാത്രമേ കളിക്കാരുടെ ഒപ്പം കഴിയാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് കളിക്കരുടെ കാമുകിമാരെ ഒപ്പം കഴിയാന്‍ ബിസിസിഐ അനുവാദം നല്‍കിയത്.
കളിക്കാര്‍ ജിമ്മിലും നെറ്റ്‌സിലും ചെലവഴിക്കേണ്ട സമയത്ത് ഷോപ്പിംഗിനും നഗരം ചുറ്റാനുമൊക്കെയാണ് ചിലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതേത്തുടര്‍ന്നാണ് ബിസിസിഐയുടെ നടപടികളെന്നാണ് കരുതപ്പെടുന്നത്.പൂജാര, വിജയ്, ബിന്നി, അശ്വിന്‍, ഗംഭീര്‍ എന്നിവരാണ് ഭാര്യമാരെ ഒപ്പം കൊണ്ടുപോകാന്‍ അനുവാദം വാങ്ങിയിരുന്നത്.