ധോണിയുടെ ആരും അറിയാത്ത കഥ സിനിമയാകുന്നു!

വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (17:29 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം സിനിമയാകുന്നു. സിനിമയുടെ പോസ്റ്റര്‍ ട്വിറ്ററില്‍ കൂടി പരസ്യമാക്കിക്കൊണ്ട് ധോണിയുടെ ഭാര്യ സാക്ഷിയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ചത്. എം‌എസ് ധോണി- ദി അണ്‍ ടോള്‍ഡ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നീരജ് പാണ്ഡെയാണ്.

സിനിമയില്‍ ധോണിയുടെ റോള്‍ അഭിനയിക്കുന്നത് സുശാന്ത് സിംഗ് രജ്പുത്താണ്. നേരത്തേ താരത്തെക്കുറിഞ്ച്ചുള്ള് സിനിമ നിര്‍മ്മിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷമേ സിനിമ പുറത്തിറക്കാവു എന്നാണ് ബിസി‌സിഐ നിബന്ധന വെച്ചിരുന്നതെന്നാണ് അന്ന് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

അതേ സമയം സിനിമ അടുത്ത വര്‍ഷം പുറത്തിറക്കാനാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ ധോണി 2015ല്‍ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് വിരമിച്ചെക്കുമെന്നുള്ള അഭ്യൂഹങ്ങളും പരന്നുതുടങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ സിനിമ നിര്‍മ്മിക്കുന്നതിന് ബിസിസിഐ അനുമതി നല്‍കിയിരിക്കണം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക