മഴകളിച്ചു; ഇനി ഓസീസിന് ജയിക്കാന്‍ 39 റണ്‍സുമതി

ശനി, 14 മാര്‍ച്ച് 2015 (14:37 IST)
ഓസീസ്-സ്‌കോട്ട്‌ലന്‍ഡ് മത്സരം രണ്ടാം വട്ടവും മഴ തടസ്സപ്പെടുത്തി. മഴനിയമപ്രകാരം ഇനി ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ 39 റണ്‍സെടുത്താല്‍ മതിയാകും. ഓസ്‌ട്രേലിയ 13.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 92 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. നേരത്തേ സ്‌കോട്ട്‌ലന്‍ഡ് ഇന്നിങ്‌സ് 25 ഓവറില്‍ എത്തിയപ്പോഴും മഴ എത്തിയിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
 
ഓപ്പണര്‍ ആയി ഇറങ്ങിയ ക്യാപ്റ്റന്‍ മൈക്കേല്‍ ക്ലാര്‍ക്കാണ് (47) ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ക്ലാര്‍ക്ക് പുറത്തായ ഉടനെ മഴയെത്തുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെ ഫോക്ക്‌നറാണ് ഇപ്പോള്‍ ക്രീസിലുള്ളത്. ആരോണ്‍ ഫിഞ്ചും (20), ഷെയ്ന്‍ വാട്‌സണുമാണ് (24) പുറത്തായ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക