പാകിസ്ഥാനെതിരേ പരാജയമോ ?; കോഹ്‌ലിക്ക് പറയാനുള്ളത് ഇതുമാത്രം

വെള്ളി, 16 ജൂണ്‍ 2017 (17:07 IST)
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെ നേരിടാന്‍ ഇറങ്ങുന്നതിന് മുമ്പായി നയം വ്യക്തമാക്കി ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.

പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരം കടുത്ത വെല്ലുവിളിയായിരിക്കും. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബോളര്‍ മികച്ച രീതിയില്‍ പന്ത് എറിയുന്നത് നമുക്ക് നേട്ടമാകും. വ്യക്തിഗത നേട്ടത്തെക്കാള്‍ ടീമിന്റെ വിജയമാണ് പ്രധാനമെന്നും കോഹ്‌ലി  പറഞ്ഞു.

അവസാന ഓവറുകളില്‍ ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറും നിലവാരമുള്ള ബോളിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്. ഞാന്‍ സെഞ്ചുറിക്ക് വേണ്ടിയല്ല കളിക്കുന്നത്, സെഞ്ചുറികള്‍ നഷ്‌ടമാകുന്നതില്‍ സങ്കടമില്ലെന്നും കോഹ്‌ലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക