ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രമിരിക്കെയാണ് ക്രിക്കറ്റ് ലോകത്തിനെ ഞെട്ടിച്ചുകൊണ്ട് ബെൻ സ്റ്റോക്‌സ് തന്റെ തീരുമാനം അറിയിച്ചത്. അതേസമയം വിരലിനേറ്റ പരിക്കിനെ തുടർന്ന് നിരവധി സർജറികൾ ചെയ്‌തതിനാൽ പരിക്ക് ഭേദമാകാൻ കൂടെ കണക്കിലെടുത്താണ് ക്രിക്കറ്റിൽ നിന്ന് അടിയന്തിരമായി മാറി നിൽക്കുന്നുവെന്ന് സ്റ്റോക്‌സ് പറയുന്നത്.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ബെൻ സ്റ്റോക്‌സ് ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. അതേസമയം സ്റ്റോക്‌സിന് എല്ല വിധ പിന്തുണയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. വരാനിരിക്കുന്ന ആഷസ്, ലോകകപ്പ് മത്സരങ്ങളിലെ നിർണായക സാന്നിധ്യമായ താരത്തിന്റെ അഭാവം ഇംഗ്ലണ്ടിന്റെ വിജയസാധ്യതകളെ മോശമായി തന്നെ ബാധിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരും കരുതുന്നത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ സമീപനത്തിനോട് താരം നന്ദി രേഖപ്പെടുത്തി. നല്ല പ്രതിഫലം,നല്ല ഹോട്ടലുകളിൽ താമസം എന്നിവയെല്ലാമുണ്ട് എന്ന കരുതി ഞങ്ങൾ കളിക്കാർക്ക് മാനസിക സമ്മർദ്ദം ഇല്ലായെന്ന് കരുതരുത്. ഏതൊരു മനുഷ്യനെയും പോലെ ഞങ്ങൾ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ഞങ്ങൾ എല്ലാവരും മനുഷ്യരാണ്. മാനസികാരോഗ്യം അത്രയും പ്രധാനമാണ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിനനുവദിച്ച സംവാദത്തിൽ സ്റ്റോക്‌സ് പറഞ്ഞു.