ഫീല്‍ഡിംഗ് തടസപ്പെടുത്തലല്ലായിരുന്നു ലക്ഷ്യം: സ്റ്റോക്സ്
ഇംഗ്ളണ്ട് താരം ബെൻ സ്റ്റോക്സിനെ ടിവി അംപയർ വിവാദ തീരുമാനത്തിലൂടെ പുറത്താക്കിയ വിവാദം ക്രിക്കറ്റ് ലോകത്ത് തുടരുമെന്ന് സൂചന. ഫീല്‍ഡിംഗ് തടസപ്പെടുത്തുകയെന്ന ഉദ്ദേശശ്യത്തോടെയല്ല പന്ത് തട്ടിയതെന്ന് ബെന്‍ സ്റോക്സ് പറഞ്ഞു. സ്‌റ്റമ്പില്‍ കൊള്ളുമെന്നു കരുതിയല്ല ഞാന്‍ പന്തു തട്ടിയത്. പന്ത് എന്റെ നെഞ്ചിനൊപ്പം ഉയരത്തിലായിരുന്നു. ദേഹത്തു കൊള്ളാതിരിക്കാനാണ് പന്തു തട്ടിമാറ്റിയത്. ഏതൊരു സാധാരണ മനുഷ്യനും ചെയ്യുന്നതേ ഞാന്‍ ചെയ്തുള്ളൂവെന്നും സ്‌റ്റോക്‍സ് പറഞ്ഞു.
ലോര്‍ഡ്സില്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് വിവാദസംഭവം അരങ്ങേറിയതത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ ഇരുപത്തി ആറാമത്തെ ഓവറില്‍ ഇടങ്കയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ബെൻ സ്റ്റോക്സ് പ്രതിരോധിക്കുന്നു. പന്തിനെ സ്റ്റോക്സ് പായിച്ചത് സ്റ്റാര്‍ക്കിനെ അടുത്തേക്കും. ഉടന്‍ തന്നെ പന്ത് പിടിച്ചെടുത്ത സ്റ്റാര്‍ക്ക് അത് അതിവേഗത്തിൽ സ്റ്റോക്സിനു നേരെ എറിയുന്നു. ഫീൽഡ് ചെയ്ത പന്ത് സ്റ്റാർക്ക് ബാറ്റ്സ്മാന്റെ എൻഡിലെ സ്റ്റംപിന് നേരെ എറിഞ്ഞപ്പോൾ തന്റെ ദേഹത്ത് കൊള്ളാതിരിക്കാനായി സ്റ്റോക്സ് കൈകൊണ്ട് തട്ടിയിട്ടു. ഇതോടെ പുതിയ നിയമമനുസരിച്ച് ആസ്ട്രേലിയൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്യുകയായിരുന്നു.