ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഭാര്യമാരുമായും കാമുകിമാരുമായും കറങ്ങി നടക്കുന്നതിനെ തുടര്‍ന്ന് ബിസിസിഐ കടുത്ത നിബന്ധനകളുമായി രംഗത്ത്. അടുത്തമാസം നടക്കുന്ന ക്രിക്കറ്റ് മാമങ്കത്തില്‍ താരങ്ങള്‍ ഭാര്യമാരെയും കാമുകിമാരെയും കൂട്ടത്തില്‍ കൂട്ടേണ്ട എന്നാണ് ബിസിസിഐയുടെ ഉപദേശം.
ഓസ്ട്രേലിയക്കെതിരെയുള്ള കഴിഞ്ഞ ടെസ്‌റ്റ് പരമ്പര തോല്‍ക്കുന്നതിന് കാരണം താരങ്ങള്‍ ചുറ്റിക്കറങ്ങള്‍ ആണെന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ശിഖര്‍ ധവാന്‍, മുരളി വിജയ്, പൂജാര, അശ്വിന്‍, ഉമേശ് യാദവ്, നായകന്‍ ധോണി എന്നിവര്‍ ഭാര്യമാരുമായാണ് ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കെത്തിയത്. ഇന്ത്യൻ ടീമിലെ സൂപ്പർതാരം വിരാട് കൊഹ്‌ലിക്കൊപ്പം കാമുകി അനുഷ്ക ശർമ്മ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ആണ്. ബിസിസിഐയുടെ ഉത്തരവ് പ്രകാരം അനുഷ്കയ്ക്ക് തിരികെ മടങ്ങേണ്ടി വരും.
ഓസ്ട്രേലിയയില്‍ എത്തിയ താര ജോഡികള്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ലഹരിയില്‍ ആയിരുന്നതാണ് തോല്‍വിക്ക് കാരണമായതെന്നും നിഗമനം ഉണ്ട്. കൂടാതെ അടുത്തമാസം നടക്കുന്ന ക്രിക്കറ്റ് മാമങ്കത്തില്‍ ഭാര്യമാരെ കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നില്ല. താരങ്ങള്‍ അവരില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ബിസിസിഐ വക്താവ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.