ഏഷ്യാകപ്പ് ട്വന്റി 20: യു എ ഇക്കെതിരെ ഇന്ത്യയ്ക്ക് വിജയം
വെള്ളി, 4 മാര്‍ച്ച് 2016 (09:36 IST)
ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ യു എ ഇക്കെതിരെ ഇന്ത്യയ്ക്ക് ഒമ്പതു വിക്കറ്റിന്റെ വിജയം. ടൂര്‍ണമെന്റില്‍ ഇതിനകം ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ അനായാസജയമാണ് യു എ ഇക്കെതിരെ നേടിയത്. ഞായറാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ഫൈനല്‍ മത്സരം.
ആദ്യം ബാറ്റു ചെയ്ത യു എ ഇ നിശ്ചിത ഓവറില്‍ 82 റണ്‍സിന്റെ വിജയലക്‌ഷ്യമായിരുന്നു ഇന്ത്യയ്ക്കെതിരെ ഉയര്‍ത്തിയത്. എന്നാല്‍, 10.1 ഓവറിൽ ഇന്ത്യ ലക്‌ഷ്യം മറികടന്നു. തുടർച്ചയായി നാല് ജയം നേടിയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്.
സ്കോർ: യു എ ഇ - 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 81, ഇന്ത്യ - 10.1 ഓവറിൽ ഒരു വിക്കറ്റിന് 82.
39 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. യുവരാജ് സിങ്ങും (14 പന്തിൽ 25) ശിഖർ ധവാനും (20 പന്തിൽ 16) പുറത്താകാതെ നിന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യു എ ഇക്കുവേണ്ടി 43 റൺസെടുത്ത ഷൈമൻ അൻവറാണ് ടോപ്സ്കോറർ.
ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞ എല്ലാവർക്കും വിക്കറ്റ് ലഭിച്ചു.