Asia Cup, Super 4 Match: ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ ഇന്നുമുതല്‍

ശനി, 3 സെപ്‌റ്റംബര്‍ 2022 (08:19 IST)
Asia Cup, Super 4 Match: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നുതുടക്കം. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനും രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയും തമ്മിലാണ് ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടം. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30 ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 
 
സെപ്റ്റംബര്‍ നാല് ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരും പാക്കിസ്ഥാനും തമ്മിലാണ് മത്സരം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും കളി. 
 
സെപ്റ്റംബര്‍ ആറിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. സെപ്റ്റംബര്‍ എട്ടിന് ദുബായ് സ്റ്റേഡിയത്തില്‍ വെച്ച് തന്നെ ഇന്ത്യ ശ്രീലങ്കയെ നേരിടും. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍