2015 ലോകകപ്പില്‍ വീണ്ടും ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് കളമൊരുങ്ങുന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശും പാകിസ്ഥാന്റെ എതിരാളികള്‍ ഓസ്ട്രേലിയയും ആണ്. ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും പാകിസ്ഥാന്‍ ഓസ്ട്രേലിയയെ തകര്‍ത്ത് മുന്നേറുകയുമാണെങ്കില്‍ സെമിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് കളമൊരുങ്ങും.
പൂള്‍ ബിയിലെ ആറു മല്‍സരങ്ങളും ജയിച്ച ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഓസ്ട്രേലിയ-പാകിസ്ഥാന്‍ മത്സരത്തിനാകും തീവൃത കൂടുതല്‍. സ്വന്തം നാടും നാട്ടുകാരും പിന്തുണയ്ക്കാനുള്ളതും അപകടകരമായ ലൈനപ്പും ഓസ്ട്രേലിയയ്ക്ക് ഉള്ളത്. ലോകകപ്പില്‍ മോശം തുടക്കത്തിനുശേഷം ബാറ്റിംഗിലും ബൗളിംഗിലും താളംകണ്ടെത്തിയ പാകിസ്ഥാന്‍ ഏറെ അപകടകാരികളായിരിക്കുന്നത് ഈ മത്സരത്തെ കൂടുതല്‍ ആവേശത്തിലെത്തിക്കും.
ഈ ലോകകപ്പില്‍ ആദ്യ മല്‍സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ മികച്ച ബൗളിംഗ് ആക്രമണം തന്നെയാണ് അവരുടെ കരുത്ത്. എന്നാല്‍ ഓസ്ട്രേലിയ ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ മുന്നിട്ടു നില്‍ക്കുന്നത് പാകിസ്ഥാന് വെല്ലുവിളിയാകുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.