കൊലവിളിച്ച് മില്ലറും, ഡുമിനിയും: വിളറിപിടിച്ച് സിംബാബ്‍വേ

ഞായര്‍, 15 ഫെബ്രുവരി 2015 (11:02 IST)
ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക സിംബാബ്‍വേ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട്. ജീന്‍ പോള്‍ ഡുമിനിയുടെയും (115)  ഡേവിഡ് മില്ലറുടെയും (138) കരുത്തിലാണ് അവര്‍ റണ്‍‌മല തീര്‍ത്തത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‍വേ മൂന്ന് ഓവറില്‍ വിക്കറ്റ് പോകാതെ 20 റണ്‍സെന്ന നിലയിലാണ്. ചാമു ചിബാബ (12*), സിക്കന്ദര്‍ റാസ (5*) എന്നിവരാണ് ക്രിസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ദക്ഷിണാഫ്രിക്കയെ സിംബാബ്‍വേ നായകന്‍ ചികുംബരയുടെ ബൌളര്‍മാര്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. ആംലയും ഡിവില്ലിയേഴ്സും അടങ്ങുന്ന പ്രബലരായ ദക്ഷിണാഫ്രിക്കന്‍ നിരയെ സിംബാബ്‍വേ ബൌളര്‍മാര്‍ വരിഞ്ഞു കെട്ടിയപ്പോള്‍ 83 വിക്കറ്റിന് കടപുഴകിയത് വിലപ്പെട്ട നാല് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്‌ടമായത്.

പിന്നീടാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ് കണ്ട കൂട്ടുക്കെട്ട് ഉണ്ടായത്. ക്രീസില്‍ ഒത്തു ചേര്‍ന്ന ഡേവിഡ് മില്ലര്‍ ജീന്‍ പോള്‍ ഡുമിനി സഖ്യം പിച്ചില്‍ നിന്നുള്ള ആദ്യ സഹായം മുതലാക്കുകയായിരുന്നു. 178 പന്തില്‍ 250 റണ്‍സാണ് അജയ്യമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ മില്ലര്‍ -ഡുമിനി സഖ്യം പടുത്തുയര്‍ത്തിയത്. 81 പന്തില്‍ നിന്നും ആറ് സിക്സറുകളുടെുയും മൂന്ന് ബൌണ്ടറികളുടെയും സഹായത്തോടെ മില്ലറാണ് ആദ്യം ശതകം പൂര്‍ത്തിയാക്കിയത്. ഇന്നിംഗ്സിലെ അവസാന ഓവറില്‍ ഡുമിനിയും ആ നേട്ടം സ്വന്തമാക്കി. ഡി കോക്ക് (7), ഹാഷിം അംല (11), ഹാഫ് ഡു പ്ലെസി (24), എബി ഡിവില്ലിയേഴ്‌സ് (25) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക