ബംഗ്ലാദേശിനെ നൂറ് കടത്താതെ എറിഞ്ഞൊതുക്കി; രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് 240 റണ്‍സ് ജയം

ബുധന്‍, 31 മെയ് 2017 (08:46 IST)
ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. അയൽക്കാരെ 240 റൺസിന് തകർത്താണ് ഇന്ത്യ ഒരുക്കം തിളക്കമുള്ളതാക്കി മാറ്റിയത്. 325 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ 100 റണ്‍സ് കടത്താന്‍ പോലും അനുവദിക്കാതെ ഇന്ത്യന്‍ ബോളിങ് നിര എറിഞ്ഞിടുകയായിരുന്നു. വെറും 84 റണ്‍സ് മാത്രം എടുക്കാനേ ബംഗ്ലാദേശിനായുള്ളൂ.  
 
ദിനേഷ് കാര്‍ത്തികിന്റേയും (94) ഹര്‍ദിക പാണ്ഡ്യയുടെയും (80*) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ഒരു ഔദ്യോഗിക ഏകദിനമത്സരമായിരുന്നെങ്കില്‍ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ തോല്‍വി ആയി മാറിയിരുന്നു ഈ മത്സരം. എതുപോലെ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിജയവും.

വെബ്ദുനിയ വായിക്കുക