ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോറാണ് ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അതൊരു വെല്ലുവിളിയേ ആയിരുന്നില്ല. തുടക്കം മുതല്‍ തന്നെ ധവാനും രോഹിത് ശര്‍മയും ആക്രമണോത്സുക ബാറ്റിംഗാണ് പുറത്തെടുത്തത്.