ഇന്ത്യ കണ്ട മികച്ച് ഓള്‍ റൌണ്ടര്‍ ആര്? - കോഹ്‌ലിയും കപില്‍ദേവും പറഞ്ഞത് ഒരു സൂപ്പര്‍താരത്തിന്റെ പേര്!

ശനി, 30 സെപ്‌റ്റംബര്‍ 2017 (09:29 IST)
ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് കരുത്ത് പകര്‍ന്നത് രണ്ട് തവണ മാന്‍ ഓഫ് ദ മാച്ച് ആയ ഹര്‍ദ്ദിക് പാണ്ഡ്യ ആണ്. കുറച്ച് കാലമായി ഇന്ത്യക്ക് ഒരു ഓള്‍ റൌണ്ടറെ ലഭിച്ചിട്ട്. ഈ സ്ഥാനത്തേക്കാണ് പാണ്ഡ്യ എത്തിയിരിക്കുന്നത്. 
 
ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരിക്കുന്ന പാണ്ഡ്യയാണ് തന്നേക്കാള്‍ നല്ല കളിക്കാരനെന്ന് ഇന്ത്യന്‍ ഇതിഹാസ ഓള്‍ റൌണ്ടന്‍ കപില്‍ ദേവ് പറയുന്നു. ഇനിയും നല്ല രീതിയില്‍ പരിശീലനം ചെയ്യണമെന്നും പാണ്ഡ്യയോട് കപില്‍ ദേവ് പറയുന്നു. 
 
പാണ്ഡ്യയെ പോലുള്ള ഒരു ഓള്‍ റൌണ്ടറെയാണ് ഇന്ത്യ തേടിക്കൊണ്ടിരുന്നതെന്ന് ടീം ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍