അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യക്ക് സ്കോട്ട്‌ലാന്‍ഡിനെതിരെ വിജയം. സ്കോട്ടീഷ് പടയ്ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 88 റണ്‍സിന്റെ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്‌ലാന്‍ഡ് 29 ഓവറില്‍ 88 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയുടെ കുല്‍ദീപ് യാദവിന്റെയും കൂട്ടുകാരന്‍ ആമിര്‍ഗനിയുടെയും സ്പിന്‍ ബോളിങ് മികവില്‍ സ്കോട്ടീഷ് പടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അണ്ടര്‍ 19 ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് കുല്‍ദീപ് യാദവ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ അഞ്ച് വിക്കറ്റുകള്‍ പെടുന്നനെ നഷ്ടപ്പെടുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിന് 7 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ സര്‍ഫസ് ഖാനും(42) ദീപക് ഹൂഡയും(24) ചേര്‍ന്ന് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു.