പിറന്നാള്‍ ദിനത്തില്‍ രാജ്യത്തിന്റെ നന്മ്മയ്ക്കായി ക്രിക്കറ്റ് ദൈവത്തിന്റെ മുദ്ര. നാല്‍പ്പത്തിയൊന്നാം പിറന്നാള്‍ ദിനത്തിലാണ് സച്ചിന് തെന്‍ഡുല്‍ക്കര്‍ രാജ്യത്തിനായി വോട്ട് രേഖപ്പെടുത്തി പിറന്നാളിനൊപ്പം രാജ്യത്തോടുള്ള ഉത്തരവാദിത്വവും രേഖപ്പെടുത്തിയത്.
ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ ഉത്തരവാദിത്തമുള്ള പൗരനായി താന്‍ വോട്ട് ചെയ്തു എന്നായിരുന്നു പിറന്നാള്‍ ദിനത്തില്‍ വോട്ട് ചെയ്തതിനെ കുറിച്ച് സച്ചിന് തെന്‍ഡുല്‍ക്കര്‍ പറഞ്ഞത്.
ക്രിക്കറ്റില്‍ ഓരോ റണ്സുമെന്നതു പോലെയാണ് ഓരോ വോട്ടും. എല്ലാവരും അവരുടെ വോട്ടുകള്‍ വിനിയോഗിക്കണം. തങ്ങളുടെ വോട്ടിന്റെ ശക്തി ആരും വിലകുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു. ദുബായിലായിരുന്ന സച്ചിന് വോട്ട് രേഖപ്പെടുത്താന്‍ ഈയാഴ്ച്ചയാണ് എത്തി ചേര്‍ന്നത്.