ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം എഡിഷനിലേക്കുള്ള 101 താരങ്ങളുടെ ലേലം ചെന്നൈയില്‍ നടക്കുന്നു. ഓസ്ട്രേലിയന്‍ താരമായ റിക്കി പോണ്ടിംഗിനെ 2.1 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കി. മൈക്കല്‍ ക്ലാര്‍ക്ക് 2.1 കോടിക്ക് പൂനെ വാരിയേഴ്സില്‍. ഗ്ലെന്‍ മാക്സ്വെല്ലിനെ 5.31 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരമായ പേസര്‍ ആര്പിസിംഗിനെ 2.1 ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. അഭിഷേക് നായരെ 3.58 കോടി രൂപയ്ക്ക് പൂനെ വാരിയേഴ്സ് സ്വന്തമാക്കി.