എന്നാല്‍ ജഡേജയും റെയ്നയും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും എല്ലാം പറഞ്ഞുതീര്‍ത്തിട്ടുണ്ടെന്നും ടീം വൃത്തങ്ങള്‍ പറഞ്ഞു. ഇതിനുശേഷം ഇരുവരും ഒന്നിച്ച് സംസാരിക്കുകയും ചായ കുടിക്കുകയുമൊക്കെ ചെയ്തു. വൈകുന്നേരം ബീച്ചില്‍ പോയപ്പോഴും ജഡേജയും റെയ്നയും ഒന്നിച്ചായിരുന്നുവെന്നും ടീം വൃത്തങ്ങള്‍ പറയുന്നു.