രഞ്ജി ട്രോഫി: അഗാര്‍ക്കറും താരെയും മുംബൈയെ രക്ഷിച്ചു

വെള്ളി, 18 ജനുവരി 2013 (09:52 IST)
PRO
അപ്രതീക്ഷിത പ്രകടനത്തിലൂടെ ക്യാപ്റ്റന്‍ അജിത് അഗാര്‍ക്കറും ആദിത്യ താരെയും ചേര്‍ന്ന് രഞ്ജി ട്രോഫി സെമി ഫൈനലില്‍ സര്‍വീസസിനെതിരെ മുംബൈയെ രക്ഷിച്ചു.

ആറിന് 199 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ സെഞ്ച്വറി പ്രകടനങ്ങളിലൂടെയാണ് ഇരുവരും രക്ഷിച്ചത്. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകാതെ 380 റണ്‍സെടുത്തിട്ടുണ്ട്. 113 റണ്‍സോടെ അഗാര്‍ക്കറും 108 റണ്‍സോടെ താരെയും ക്രീസില്‍ നില്‍ക്കുന്നു.

വെബ്ദുനിയ വായിക്കുക