മുരളി കാര്‍ത്തികിനെതിരെ കാണികളുടെ പ്രതിഷേധം

ശനി, 11 ജനുവരി 2014 (15:06 IST)
PRO
ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനെത്തിയ സർവീസസ് ക്യാപ്ടന്‍ മുരളി കാര്‍ത്തിക്കിനെതിരെ കാണികള്‍.

സ്റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റില്‍ വച്ചായിരുന്നു കാണികള്‍ കാര്‍ത്തിക്കിനെതിരെ ആക്രോശിച്ചയച്ചത്.

കാര്‍ത്തിക്കും ബംഗാള്‍ താരം അശോക് ധിന്‍ദയും തമ്മില്‍ മത്സരത്തിനിടെ വാക്കേറ്റമുണ്ടായിരുന്നു. കാര്‍ത്തിക് മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്നും ആരോപണമുയര്‍ന്നിരുന്നു.

താരങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിയാതെ പോയതാണ് പ്രശ്നത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക