പീറ്റേഴ്‌സണിന്റെ പേരില്‍ ട്വിറ്റര്‍ അക്കൌണ്ട്: പങ്കില്ലെന്ന് ബ്രോഡ്

വ്യാഴം, 16 ഓഗസ്റ്റ് 2012 (16:58 IST)
PRO
PRO
ടെസ്റ്റ് മെസേജ് വിവാദത്തിലകപ്പെട്ട കെവിന്‍ പീറ്റേഴ്‌സണിനെതിരെ വ്യാജ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ഇംഗ്ലണ്ട് ബൌളര്‍ സ്‌റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു. കെ പി ജീനിയസ് എന്ന വ്യാജ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയതില്‍ ബ്രോഡിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇതു നിരസിച്ച ബ്രോഡ്, തന്റെ സുഹൃത്ത് റിച്ചാര്‍ഡ് ബെല്ലിയാണ് പുതിയ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയതെന്നും മെസേജ് കൊടുത്തതെന്നും അറിയിച്ചു. തെറ്റ് മനസിലാക്കിയ റിച്ചാര്‍ഡ് ക്ഷമാപണം നടത്തിയെന്നും ഉടന്‍ തന്നെ തെറ്റായ അക്കൌണ്ട് പിന്‍‌വലിക്കുമെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജിംഗ് ഡയറക്ട്‌ര്‍ ഹഗ് മോറിസുമായി സംസാരിച്ച ബ്രോഡ് തന്റെ നിരപരാധിത്വം ബോധിപ്പിച്ചുവെന്ന് പറഞ്ഞു.

വെബ്ദുനിയ വായിക്കുക