ധോണി ഇപ്പോള്‍ ഓഹരിയുടമയല്ലെന്ന് റിതി സ്പോര്‍ട്

ചൊവ്വ, 4 ജൂണ്‍ 2013 (10:33 IST)
PTI
സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സ്ഥാപനമായ റീതി സ്‌പോര്‍ട്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഓഹരികളില്ലെന്ന് കമ്പനി ചെയര്‍മാന്‍ അരുണ്‍ പാണ്ഡെ. ധോണി കുറച്ചുനാള്‍ മാത്രമാണ് ഓഹരിയുടമയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 22-ന് ധോണിയുടെ പേരില്‍ 15.1 ശതമാനം ഓഹരികള്‍ കൈമാറിയിരുന്നുവെന്നും പക്ഷേ ഇത് ഒരുവര്‍ഷത്തോളം പഴക്കമുള്ള ചില കുടിശ്ശികകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായിരുന്നുവെന്നും ഈ പണം ഏപ്രിലില്‍ ധോണിക്ക് കൈമാറുകയും ഏപ്രില്‍ 26-ന് ഓഹരികള്‍ ധോണി തിരിച്ച് നല്കുകയും ചെയ്തതായി അരുണ്‍ പാണ്ഡെ പറഞ്ഞു.

2010-ലാണ് തന്റെ സുഹൃത്തായ അരുണ്‍ പാണ്ഡെയുടെ റീതി സ്‌പോര്‍ട്‌സുമായി ധോണി കരാറൊപ്പിട്ടത്. വര്‍ഷം 70 കോടി രൂപവെച്ച് മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.

ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍കിങ്‌സില്‍ കളിക്കുന്ന റെയ്‌നയും ജഡേജയും പിന്നീടാണ് റീതിയുമായി കരാറൊപ്പിട്ടത്. ഓസ്‌ട്രേലിയന്‍ ടീമിന്റെ അവസാന ഇന്ത്യന്‍ പര്യടനത്തിനിടെയാണ് ഓജ ഇവര്‍ക്കൊപ്പം ചേര്‍ന്നതെന്നും ഇവര്‍ വിശദീകരിക്കുന്നു.

വെബ്ദുനിയ വായിക്കുക