ധവാന്‍ ശിക്കാറിനിറങ്ങി; വേഗതയേറിയ സെഞ്ച്വറി ഇന്ത്യക്ക്!
ശനി, 16 മാര്‍ച്ച് 2013 (17:53 IST)
PRO
PRO
ശിഖര്‍ ധവാന്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത് വേഗതയേറിയ സെഞ്ച്വറിയുടെ തിളക്കം. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ധവാന്റെ പേരിലായി്. 85 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ച്വറി നേടിയത്.
ഓസ്‌ട്രേലിയന്‍ വാലറ്റക്കാര്‍ ചെറുത്തുനിന്ന് നേടിയ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 408 റണ്‍സിന് എതിരെ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ ശിഖര്‍ ധവാന്‍ നേടിയ വേഗതയേറിയ സെഞ്ച്വറി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്.
വിക്കറ്റൊന്നും നഷ്ടപ്പെടാതെ 247 എന്ന നിലയിലാണ് ഇന്ത്യ. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ധവാന്‍ യഥാര്‍ത്ഥത്തില്‍ പുറത്തായിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ ടീം അപ്പീല്‍ ചെയ്തില്ല. പിന്നീട് ഒരവസരത്തിലും തിരിഞ്ഞു നോക്കാതെയായിരുന്നു ധവാന്റെ ബാറ്റിംഗ്. 151 പന്തില്‍നിന്നും 180 റണ്‍സുമായി ധവാനും 165 പന്തില്‍ നിന്ന് 75 റണ്‍സുമായി മുരളി വിജയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിംഗ് തുടരുന്നത്.
408 റണ്‍സില്‍ അവസാനിച്ച ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സില്‍ കോവന്‍, വാര്‍ണര്‍, സ്മിത്ത്, സ്റ്റാര്‍ക്ക് എന്നിവരാണ് തിളങ്ങിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മ 30 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്‌സിലെ വേഗതയേറിയ സ്‌കോറിംഗ് മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയസാധ്യത കല്‍പ്പിക്കുന്നുണ്ട്. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 58 ഓവറില്‍ 283 റണ്‍സ്.