ധര്‍മ്മശാല ഏകദിനം: ഇംഗ്ലണ്ടിന് 7 വിക്കറ്റ് വിജയം

ഞായര്‍, 27 ജനുവരി 2013 (17:31 IST)
PRO
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. ഇംഗ്ലണ്ട് 7 വിക്കറ്റ് വിജയമാണ് നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 227 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 47.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറിക്കടന്നു.

ഇയാന്‍ ബെല്ലാണ് മാന്‍ ഓഫ് ദ് മാച്ച്. സെഞ്ചുറിയെടുത്ത(113) ഇയാന്‍ ബെല്ലിന്റെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇയാന്‍ മോര്‍ഗന്‍ 40ഉം ജോ റൂട്ട് 31ഉം റണ്‍സെടുത്ത് ബെല്ലിന് മികച്ച പിന്തുണ നല്‍കി.

ഇന്ത്യയ്ക്ക് വേണ്ടി ഷമി അഹമ്മദും ഇശാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മത്സരം അവസാനിക്കാന്‍ രണ്ട് പന്ത് ശേഷിക്കവെ 226 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

5ന് 79 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നത് അര്‍ധസെഞ്ച്വറിയെടുത്ത(83) സുരേഷ് റെയ്‌നയുടേയും 39 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടേയും പ്രകടനമാണ്.ഗൗതം ഗംഭീര്‍ 24ഉം ഭൂവനേശ്വര്‍ കുമാര്‍ 31, ആര്‍ അശ്വിന്‍ 19ഉം റണ്‍സെടുത്ത് പുറത്തായി.

വിരാട് കോഹ്‌ലിയും യുവരാജ് സിംഗും റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്.
ഇംഗ്ളണ്ടിന് വേണ്ടി ബ്രസ്നന്‍ നാലും ഫിന്‍,​ ,​ ട്രെഡ്‌വെല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ഇംഗ്ലണ്ട് ടീം: ഐ‌ആര്‍ ബെല്‍, കെപി പീറ്റേഴ്സണ്‍, എ‌എന്‍ കുക്ക്, ജയിംസ് ട്രെഡ്‌വെല്‍, എസ് ആര്‍ പാല്‍, ടിം ബ്രേസ്നന്‍, ഇയോവിന്‍ മോര്‍ഗന്‍, സ്റ്റീവന്‍ ഫിന്‍, ക്രിസ് വോക്സ്, ജോസ് ബട്‌ലര്‍, ജോ റൂട്ട്

ഇന്ത്യ ടീം: ധോണി, യുവരാജ് സിംഗ്, ഗൌതം ഗംഭീര്‍, ഇഷാന്ത് ശര്‍മ്മ, രോഹിത് ശര്‍മ്മ, സുരെഷ്‌ റെയ്‌ന, വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഷമി അഹമ്മദ്

വെബ്ദുനിയ വായിക്കുക