ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ ടെന്‍ റൗണ്ടില്‍ ഹോളണ്ട് മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ 45 റണ്‍സിന്റെ അട്ടിമറി ജയം നേടി.
ആദ്യം ബാറ്റുചെയ്ത ഹോളണ്ട് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 133 നേടിയപ്പോള്‍ ഇംഗ്ലണ്ട് 17.4 ഓവറില്‍ വെറും 88 റണ്‍സിന് ഓളൗട്ടായി. മൂന്നു വിക്കറ്റു വീതം നേടിയ മീഡിയം പേസര്‍മാര്‍ മുദസ്സര്‍ ബുക്കാരിയും ലോഗന് വാന്‍ബീക്കുമാണ് ഹോളണ്ടിന്റെ വിജയശില്പികള്.
12 റണ്‍സിന് മൂന്നു വിക്കറ്റ് നേടിയ പാക് വംശജന് ബുക്കാരിയാണ് മാന്‍ ഓഫ് ദ മാച്ച്. ഇത് രണ്ടാം തവണയാണ് ഹോളണ്ട് ട്വന്റി 20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ജയം നേടുന്നത്. 2009 ജൂണ്‍ അഞ്ചിന് ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ ഹോളണ്ട് നാല് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു.