അമേരിക്കന്‍ കമ്പനിയായ നൈക്ക് ബിസിസിഐയുമായുള്ള കരാര്‍ പുതുക്കി. 270 കോടി രൂപയുടെ പുതിയ കരാറിലാണ് ബിസിസിഐയും നൈക്കും ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം തുടര്‍ന്നും നൈക്ക് ആയിരിക്കും ജേഴ്സി സ്പോണ്‍സര്‍ ചെയ്യുക.
അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍ പുതുക്കിയിരിക്കുന്നത്. 2005ല്‍ അഞ്ചുവര്‍ഷത്തേക്കാണ് ആദ്യമായി നൈക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സറായത്. അന്ന് 200 കോടി രൂപയുടെ കരാറായിരുന്നു ഒപ്പിട്ടത്. ഈ കരാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കരാര്‍ പുതുക്കിയത്.
അതേസമയം കരാര്‍ പുതുക്കിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ബിസിസിഐയുമായി കരാര്‍ പുതുക്കിയതായി നൈക്ക് ഇന്ത്യ എംഡി തരുണ്‍ പൂരി അറിയിച്ചു.