ചെന്നൈ ടെസ്റ്റ്: ഓസ്ട്രേലിയ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി
തിങ്കള്‍, 25 ഫെബ്രുവരി 2013 (16:41 IST)
PRO
ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ വാലറ്റ ബാറ്റ്സ്മാന്മാര്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി. മൊയ്സെസ് ഹെന്‍റിക് (74) വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തു നില്പാണ് ഓസ്ട്രേലിയയെ രക്ഷിച്ചത്.
ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്ട്രേലിയ ഒന്പതു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തിട്ടുണ്ട്. മൊയ്സസ് ഹെന്രിക്(74), നഥാന്‍ ലിയോണ്‍(12) എന്നിവരാണിപ്പോള്‍ ക്രീസില്‍. മൊയ്സസിന്റെ സമചിത്തതയോടെയുള്ള ബാറ്റിംഗാണ് ഓസ് ടീമിനു തുണയായത്.
ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് 380ന് അവസാനിച്ചിരുന്നു. ഇന്ത്യ 192 റണ്‍സ് ലീഡ് നേടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 515 റണ്‍സിന് നാലാം ദിനം കളിയാരംഭിച്ച ഇന്ത്യ 57 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചപ്പോള്‍ എഡ് കൊവാന്‍(32), എസ് ആര്‍ വാട്സണ്‍(17) , പീറ്റര്‍ സിഡില്‍ (0) എന്നിവര്‍ പുറത്തായി. അശ്വിനാണ് ഇരുവരുടെയും വിക്കറ്റുകള്‍ ലഭിച്ചത്. സിഡിലിനെ പുറത്താക്കിയത് രവീന്ദ്ര ജഡേജയും.
ഒന്നാം ഇന്നിംഗ്സില്‍ 24 ബൌണ്ടറികളും 6 സിക്സറുകള്‍ക്കുമൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ധോണി കാഴ്ചവച്ചത്.199 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്സറും പായിച്ചാണ് കോഹ്‌ലി സെഞ്ച്വറിയിലെത്തിയത്.
ഒന്നാം ഇന്നിംഗ്സ്
ഓസ്ട്രേലിയ 380/10 , ഇന്ത്യ 572/10
രണ്ടാം ഇന്നിംഗ്സ് 232/9 (83.3 ഓവര്‍)
ഓസ്ട്രേലിയ ടീം: എംജെ ക്ലാര്‍ക്ക്, എസ്‌ആര്‍ വാട്‌സണ്‍, പീറ്റര്‍ സിഡില്‍, ഡേവിഡ് വാര്‍ണര്‍, മൊയ്സസ് ഹെന്‍റിക്സ്, ഫില്‍ ഹ്യൂഗ്‌സ്, മാത്യ് വാഡെ, ജെയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, എഡ് കൊവാന്‍