ക്രിക്കറ്റ് ഒരു ലോകമാണെങ്കില്‍ അതിലെ ദൈവമാണ് ഇതിഹാസതാരം സച്ചിന്. സച്ചിന് സച്ചിനാവുന്നത് കേളീമികവ് കൊണ്ട് മാത്രമല്ല കളിക്കളത്തിലെയും പുറത്തെയും പെരുമാറ്റം കൊണ്ടുമാണ്. വിവാദങ്ങളില്‍ നിന്നും ഏപ്പോഴും ഒഴിഞ്ഞ് നില്‍ക്കാനാണ് താരം ഇഷ്ടപ്പെട്ടത്.
എന്നാല്‍ സച്ചിനും പലപ്പോഴും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. സച്ചിനെപ്പറ്റിയുള്ള എന്തും ആഘോഷിക്കുന്ന മാധ്യമങ്ങള്‍ വിവാദങ്ങളും ആഘോഷിച്ചു.
ഒരു കാറു കൊണ്ടു വന്ന പൊല്ലാപ്പ്- അടുത്ത പേജ്
PRO
കാറു കൊണ്ടു വന്ന പൊല്ലാപ്പ്
സച്ചിന് സമ്മനമായി കിട്ടിയ ആ ചുവപ്പന്‍ ഫെറാരിയാണ് വിവാദത്തിന് കാരണമായത്.സെഞ്ച്വറിയുടെ കാര്യത്തില്‍ ബ്രാഡ്മാന്റെ റിക്കാര്‍ഡിനൊപ്പമെത്തിയ സച്ചിന് ഫിയറ്റാണ് ഫെറാറി മൊഡേന എന്ന ഇനത്തില്‍ പെട്ട കാര്‍ സമ്മാനമായി നല്‍കിയത്.
വിദേശത്ത് നിന്നും ഫെറാറി കാര്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും നികുതിയിളവ് നേടിയ സച്ചിനെതിരെ ഡല്‍ഹിഹൈക്കോടതി കാരണം കാണിക്കല്‍ നോട്ടീസുമയച്ചു.
ഫെറാറി കാര്‍ ഇറക്കുമതി ചെയ്യാന്‍ സച്ചിന് 1.13 കോടിയുടെ നികുതി ഇളവുചെയ്തുകൊടുത്തതിന് കാരണം കാണിയ്ക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു..
സച്ചിന് നികുതിയിളവ് കൊടുത്തതിന്റെ പേരില്‍ വിവിധ പത്രങ്ങളില്‍ വന്ന വിമര്‍ശനം കണക്കിലെടുത്താണ് ദില്ലി ഹൈക്കോടതി ജസ്റ്റിസ് വിക്രംജിത് സെനാണ് സ്വമേധയാ കേസെടുത്തത്.
എന്നാല്‍ സച്ചിന് നികുതിയിളവ് നല്‍കിയതിന്റെ പേരില്‍ വിവാദം വേണ്ടെന്നും നികുതി തങ്ങള്‍ അടയ്ക്കാമെന്നും ഫിയറ്റ് പറഞ്ഞതോടെ വിവാദങ്ങള്‍ക്ക് ശമനം.
പുലിവാലായ 'ഓര്‍ഡര്‍ ഓഫ് ആസ്ട്രേലിയ- അടുത്ത പേജ്
PRO
പുലിവാലായ 'ഓര്‍ഡര്‍ ഓഫ് ആസ്ട്രേലിയ
സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് 'ഓര്‍ഡര്‍ ഓഫ്ആസ്ട്രേലിയ' ബഹുമതി നല്കുന്നതില് ഓസീസ് ക്രിക്കറ്റ് പ്രേമികള്‍ക്ക് എതിര്‍പ്പുണ്ടാക്കി. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് എതിര്‍പ്പുകള്‍ പ്രവഹിച്ചത്.
2008ലെ മങ്കിഗേറ്റ് വിവാദത്തിള് സച്ചിന് ഹര്ഭജന് സിംഗിനുവേണ്ടി വാദിച്ചു എന്നതാണ് ഓസീസുകാരെ പ്രകോപിപ്പിച്ചിച്ചത്. ഷേന് വോണിന് നല്‍കും മുന്‍പ് സച്ചിന് നല്കിയതും വിവാദമായി. ബഹുമതി നല്‍കണമെന്നും നല്കേണ്ടന്നുമുള്ള തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രമുഖ കളിക്കാരില്‍ ചിലര്‍ സച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നു.
സച്ചിനെതിരെ താക്കറെ- അടുത്ത പേജ്
PRO
സച്ചിനെതിരെ താക്കറെ
മുംബൈ ഇന്ത്യയുടേതാണെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും മുംബൈയില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നുമുള്ള സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ പരാമര്‍ശത്തിനെതിരെ ശിവസേനാ നേതാവായിരുന്ന ബാല്‍ താക്കറെയാണ് മുന്‍പ് രംഗത്തെത്തിയത്.
ശിവസേനയുടെ മുഖ പത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് താക്കറെ സച്ചിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ 20വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സച്ചിന് മുംബൈയിലെ മണ്ണിന്റെ മക്കള്‍ വാദത്തിനെതിരെ പരാമര്‍ശം നടത്തിയത്. രാഷ്ട്രീയത്തില്‍ ഇടപെടാതെ ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാണ് താക്കറെ സച്ചിനെ ഉപദേശിച്ചത്.
ഭാരത രത്നയും വിവാദം- അടുത്ത പേജ്
PRO
ഭാരത രത്നയും വിവാദം
സച്ചിന് ടെന്‍ഡുല്‍ക്കറെ പോലുള്ള ക്രിക്കറ്റ് താരങ്ങള്‍ക്കും സിനിമാ താരങ്ങള്‍ക്കും ഭാരത രത്ന അവാര്‍ഡ് നല്‍കരുതെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവാണ് ആവശ്യപ്പെട്ടത്.
സച്ചിന്റെ മകന് അര്ജുന് വിവാദത്തില്‍-അടുത്ത പേജ്
PRO
സച്ചിന്റെ മകന് അര്ജുന് വിവാദത്തില്‍
സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കറെ മുംബൈ അണ്ടര്‍ 14 ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തിലായിരുന്നു, പ്രതിഭയുള്ള താരങ്ങളെ തഴഞ്ഞാണ് അര്‍ജുനെ ടീമിലെടുത്തതെന്നാണ് ആരോപണം. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞവര്‍ഷം മേയില്‍ സെഞ്ചുറി അടിച്ചതിന്റെ പേരിലാണ് അര്‍ജുനെ ടീമിലെടുത്തത്. എന്നാല്‍ പുറത്താകാതെ 398 റണ്‍ എടുത്ത ഭൂപന്‍ ലാല്വാനിയെപ്പോലുള്ള താരങ്ങളെ തഴഞ്ഞാണ് സച്ചിന്റെ മകനെ ടീമിലെടുത്തതെന്ന് പത്രം ആരോപിച്ചു.
കഴിവിന്റെ പേരിലല്ല, സച്ചിന്റെ മകനായതുകൊണ്ടുമാത്രമാണ് അര്ജുന് ടീമില്‍ ഇടംപിടിച്ചതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഒരു ഭാരവാഹി പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു
ദേശീയപതാകയുടെ നിറമുള്ള കേക്ക് മുറിച്ചൊരു വിവാദം- അടുത്തപേജ്
PRO
ദേശീയപതാകയുടെ നിറമുള്ള കേക്ക് മുറിച്ചൊരു വിവാദം
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നതിനിടെ വെസ്റ്റിന്‍ഡീസില്‍ നടന്ന ഒരു ചടങ്ങില്‍ സച്ചില്‍ ദേശീയ പതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ച് പതാകയെ അപമാനിച്ചുവെന്നാണ് കേസ്.
സച്ചിന് കേക്ക് മുറിക്കുന്ന രംഗം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന ഉമാഭാരതിയുടെ ഭാരതീയ ജനശക്തി പാര്‍ട്ടിയുടെ നേതാവ് രാജേശ് ബിദേക്കറാണ് കോടതിയെ സമീപിച്ചത്.