ഇന്ത്യ ഏറ്റവും കൂടുതല്‍ ‘ഗൂഗിള്‍‘ ചെയ്ത കായിക താരം- സച്ചിന്‍
വ്യാഴം, 19 ഡിസംബര്‍ 2013 (10:03 IST)
PRO
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ജനമനസുകളിലെ ഗ്രൌണ്ടില്‍ സച്ചിന്‍ കളിയവസാനിപ്പിച്ചിട്ടില്ലെന്ന് ഗൂഗിളിന്റെ പുതിയ റിപ്പോര്‍ട്ട്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2013ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ അന്വേഷിച്ച കായിക താരമാണ്.
ഗൂഗിള്‍ ഇന്ത്യ പുറത്തിറക്കിയ ഇന്ത്യ തിരഞ്ഞ ആദ്യ പത്ത് കായിക താരങ്ങളില്‍ മില്‍ഖാ സിംഗ് രണ്ടാമതെത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണി, ഫുട്‌ബോള്‍ താരം ലയണ്‍ മെസ്സി, ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ എന്നിവര്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
ടെന്നീസ് താരം സാനിയാ മിര്‍സ, ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ക്രിസ് ഗെയ്ല്‍, രവീന്ദ്ര ജദേജ, ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാള്‍ എന്നിവരാണ് യഥാക്രമം അറ് മുതല്‍ പത്ത് വരെ സ്ഥാനത്തെത്തിയത്.
സച്ചിന്റെ അവസാന മല്‍സരവും അതിനുശേഷമുള്ള വിടവാങ്ങള്‍ പ്രസംഗവും ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ വിഷയമായപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ രണ്ടാമത്തെ വിഷമായി. ഒത്തുകളി വിവാദമാണ് ആറാമത് ഐപിഎല്ലിനെ ഗുഗിള്‍ സെര്‍ച്ച് പട്ടികയില്‍ രണ്ടാതെത്തിച്ചത്.